നിങ്ങൾക്ക് അറിയാമോ, അഷ്ടാംഗ ആയുർവേദ 5,000 വർഷത്തിലേറെ പഴമയുള്ള സമഗ്ര വൈദ്യശാസ്ത്രം ആണ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ എട്ട് പ്രത്യേക ശാഖകളുള്ള ഒരു സമ്പൂർണ്ണ വൈദ്യശാസ്ത്രമാണ്.
അഷ്ടാംഗ ആയുർവേദത്തിലെ ഓരോ ശാഖയെ പറ്റിയും അനുബന്ധ ചികിത്സ രീതികളെ പറ്റിയും നമ്മൾക്ക് മനസ്സിലാക്കാം.
കായ ചികിത്സ
കായ ചികിത്സാ എന്ന് വച്ചാൽ, ലളിതമായി ശരീര ചികിത്സാ എന്ന് അർദ്ധമാക്കാവുന്നതാണ്. ശരീരത്തിന്റെയും മനസിന്റെയും ഒരുപോലുള്ള സഖ്യത്തിനായി കായചികിത്സ ഊന്നൽ കൊടുക്കുന്നു. കായ ചികിത്സ നിങ്ങളുടെ ശരീരഘടനയെ (ദോഷങ്ങൾ) സന്തുലിതമാക്കുന്നതോടൊപ്പം സിസ്റ്റമിക് (ശരീരത്തിലെ ഒന്നിലധികം അവയവങ്ങളെയോ അല്ലെങ്കിൽ ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്ന രോഗങ്ങൾക്ക് സിസ്റ്റമിക് എന്ന് പറയുന്നു.) രോഗചികിത്സയിലും തടയലിലും, പ്രത്യേയേകമായി ശ്രദ്ധിക്കുന്നു.
കായചികിത്സയുടെ ഒരു സവിശേഷ വശം രസായനവും (പുനരുജ്ജീവനം) വാജികരനും ആണ്. രസായനചികിത്സ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും അരോഗ്യമുള്ള അടുത്ത തലമുറയ്ക്ക് രൂപം കൊടുക്കുന്നതിനും ശ്രദ്ധിക്കുന്നു.
ശല്യ തന്ത്രം - ഔഷധസസ്യങ്ങൾക്കപ്പുറമുള്ള ചികിത്സാ രീതി.
ആയുർവേദത്തിന് സ്വന്തം ശസ്ത്രക്രിയാ ശാഖയുണ്ടെന്ന് നിങ്ങൾ അറിയുമോ? അതാണ് ശല്യ തന്ത്രം. കഷാർസൂത്ര ചികിത്സ (അരശ്ശി, ഭഗന്ദരം) മുതൽ, മുറിവുകൾക്കും അസ്ഥിചതവിനും വിദേശ വസ്തുക്കൾ നീക്കം ചെയ്യുന്നതിനും, മറ്റു സങ്കീർണമായ രോഗങ്ങളുടെ ചികിത്സാ വരെ കൈകാര്യം ചെയ്യുന്ന ശാസ്ത്രമാണ് ശല്യ തന്ത്രം.
ശല്യതന്ത്രം, അതിന്റെ ഉത്ഭവം ശസ്ത്രക്രിയയുടെ പിതാവായി അറിയപ്പെടുന്ന ആചാര്യ സുശ്രുതനോട് കടപ്പെട്ടിരിക്കുന്നു.
ശാലാക്യ തന്ത്രം അഥവാ ഊർധ്വാംഗ ചികിത്സ
ശാലാക്യ തന്ത്രം അഥവാ ഊർധ്വാംഗ ചികിത്സ (ഉർദ്ധ്വാംഗം, ഊർദ്ധ്വാ=മുകൾ, അംഗ=അവയവങ്ങൾ) എന്നാൽ, നിങ്ങളുടെ കണ്ണ്, ചെവി, മൂക്ക്, തൊണ്ട എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ പരിചരണമാണ്. കണ്ണിലെ സമ്മർദ്ദം, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ, ചെവിയിലെ അസ്വസ്ഥതകൾ, സൈനസ് സംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയ രോഗാവസ്ഥകൾക്ക് ശാലാക്യ തന്ത്രം ആയുർവേദവിധി പ്രകാരമുള്ള ചികിത്സ ഉറപ്പാക്കുന്നു.
നേത്ര തർപ്പണം (കണ്ണുകളുടെ പോഷണം), നസ്യം (നാസിക ചികിത്സ), കർണപുരാണം (ചെവി പരിചരണം) തുടങ്ങിയ ചികിത്സകളിലൂടെ, നമ്മുടെ ഇന്ദ്രിയാരോഗ്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ദോഷങ്ങളെ സന്തുലിതമാക്കുന്ന സമഗ്രമായ പരിഹാരങ്ങൾ ഊർധ്വാംഗ ചികിത്സ ഉറപ്പാക്കുന്നു. ഇനി നമ്മൾക്ക് അഷ്ടാംഗ ആയുർവേദത്തിലെ നാലാമത്തെ ശാഖയായ ബാല ചികിത്സയെപറ്റി നോക്കാം.
ബാല ചികിത്സാ - കുട്ടികൾക്കായുള്ള ആയുർവേദ പരിചരണം.
ആയുർവേദത്തിൻറെ പീഡിയാട്രിക് ശാഖയാണ് ബാല ചികിത്സാ. ഇതിൽ ശിശു അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന മുതൽ ബാല്യകാലം കഴിയുന്നതുവരെയുള്ള ചികിത്സകൾ ഉൾപ്പെടുന്നു. ഇതിലൂടെ ആരോഗ്യമുള്ള പുതിയ തലമുറയെ വാർത്തെടുക്കുക അതാണ് ജൂബിലി ആയുർവേദയുടെ ലക്ഷ്യം.
അഗദ തന്ത്രം
ആയുർവേദത്തിലെ എട്ട് പ്രധാന ശാഖകളിലൊന്നായ അഗദ തന്ത്രം, വിഷവസ്തുക്കളെയും അവയുടെ ദോഷഫലങ്ങളെയും തിരിച്ചറിയുകയും, ശരീരത്തിൽ നിന്ന് അവ നീക്കം ചെയ്യുകയും ചെയ്യുന്ന ശാസ്ത്രമാണ്.പാമ്പ്, കീടങ്ങൾ, വിഷപദാർത്ഥങ്ങൾ, മലിനാഹാരങ്ങൾ മുതൽ ഇന്നത്തെ ലോകത്ത് നമ്മെ ചുറ്റിപ്പറ്റുന്ന പരിസ്ഥിതി മലിനീകരണം, രാസവസ്തുക്കൾ, വ്യാവസായിക വിഷങ്ങൾ എല്ലാം ഇതിന്റെ പരിധിയിൽപ്പെടുന്നു.
പുരാതന ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിച്ച പ്രകാരം – ശരീരത്തെ ശുദ്ധീകരിച്ച്, പ്രകൃതിദത്ത പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, വിഷാംശങ്ങൾക്കെതിരെ കരുത്തുറ്റ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുകയാണ് അഗദ തന്ത്രത്തിന്റെ ലക്ഷ്യം.
ഗ്രഹ ചികിത്സ ശരീരം | മനസ് | ആത്മാവ് - ത്രിതല സൗഖ്യം
അഷ്ടാംഗ ആയുർവേദത്തിലെ ആറാമത്തെ ശാഖയായ ഗ്രഹ ചികിത്സ (മനഃശാസ്ത്രവും ആത്മീയ രോഗശാന്തിയും), നമ്മുടെ മാനസികവും വൈകാരികവുമായ അസന്തുലിതാവസ്ഥകൾക്ക് ചികിത്സ നൽകുന്ന വിശിഷ്ട ശാസ്ത്രമാണ്.
ഗ്രഹ ചികിത്സ ഔഷധസസ്യങ്ങളുടെ ശക്തി, ക്രമമായുള്ള ചികിത്സകൾ, ധ്യാനം എന്നിവ സംയോജിപ്പിച്ചു, മനസിന്റെ ആകുലത, ഭയം, വിഷാദം, ഉറക്കക്കുറവ്, മറ്റു മാനസിക അസന്തുലിതാവസ്ഥകൾ എന്നിവ പരിഹരിക്കുന്നു.
രസായന തന്ത്രം
ആയുർവേദത്തിലെ രസായന തന്ത്രം - ശരീരത്തിന്റെയും മനസ്സിന്റെയും പുനരുജ്ജീവനത്തിന്റെ ജീവനാമൃതശാസ്ത്രം. രസായന തന്ത്രം, അഷ്ടാംഗ ആയുർവേദത്തിലെ വളരെ പ്രാധാന്യം അർഹിക്കുന്നതുമായ ചികിത്സാ ശാസ്ത്രമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വീണ്ടെടുക്കുക വഴി കൂടുതൽ ഉന്മേഷത്തോടും ആരോഗ്യത്തോടും കൂടി ദീർഘായുസ്സ് നേടാന് സഹായിക്കുക എന്നതാണ് രസായന തന്ത്രത്തിന്റെ പ്രദമമായ ലക്ഷ്യം.
രസായന തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുക മുന്ന് മേഖലകളെ ഇങ്ങനെ തരാം തിരിക്കാം
- പ്രകൃതിദത്ത പ്രതിരോധശേഷി വർദ്ധിപ്പിക്കൽ
- ഊർജ്ജസ്വലതയും ഉത്സാഹവും നിലനിർത്തൽ
- ദീർഘായുസ്സിനായി ശരീരത്തിന്റെയും മനസ്സ്ന്റെയും പുനരുജ്ജീവനവും സംരക്ഷണവും
വാജീകരണം – പ്രത്യുൽപാദന ആരോഗ്യത്തിനായുള്ള ആയുർവേദ ശാസ്ത്രം
അഷ്ടാംഗ ആയുർവേദത്തിന്റെ എട്ട് ശാഖകളിൽ ഒന്നായ വാജീകരണം, മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമായ പ്രത്യുൽപാദന ആരോഗ്യത്തെയും ലൈംഗിക ക്ഷേമത്തെയും മുൻനിർത്തിയുള്ളതാണ്. ഇത് വാജീകരണത്തിന്റെ അടിസ്ഥാന ലക്ഷങ്ങൾ ലൈംഗികാരോഗ്യ സംരക്ഷണത്തിലൂടെ സന്താനക്ഷമത വളര്ത്തി, വരാനിരിക്കുന്ന തലമുറകളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നതാണ്.
ജൂബിലി ആയുർവേദയിൽ അഷ്ടാംഗ ആയുർവേദത്തിലെ എട്ട് ശാഖകളിൽ വേരൂന്നിയ പരിചരണം ഉറപ്പ് വരുത്തുന്നു എന്ന് മാത്രമല്ല, ആധുനിക ആയുവേദ ചികിത്സാശൈലികളുമായി സംയോജിപ്പിച്ചു ഏറ്റവും മികച്ച ചികിത്സാരീതികൾ നടപ്പാക്കുന്നു.
+91 9207 655599
ayurveda@jmmc.ac.in
Ramavarmapuram, Opp. Police Academy,
ayurveda@jmmc.ac.in
+91 9207 655599